KSDLIVENEWS

Real news for everyone

മുണ്ടക്കൈയിലെ മനുഷ്യരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തും: ദുരന്ത ബാധിതരെ പിന്തുണക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തം; മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവരെ സംസ്ഥാന സര്‍ക്കാര്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.

തീര്‍ത്താല്‍ തീരാത്ത ദുഃഖവുമായി ജീവിക്കുന്നവര്‍ക്ക് അതിജീവനത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും ദുരന്ത ബാധിതര്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചൂരല്‍മല ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികമായിരുന്നു ഇന്ന്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുണ്ടക്കൈയിലെ മനുഷ്യരെ പിന്തുണക്കുന്നതില്‍ കേരളം ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

മണ്ണും ജലവും കൊണ്ട് മുറിവേറ്റവര്‍…

ഒറ്റരാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ടവര്‍…

കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികമായിരുന്നു ഇന്ന്. പ്രിയപ്പെട്ടവര്‍ ഉറങ്ങുന്ന ആ മണ്ണിലേക്ക് അവര്‍ വീണ്ടും വന്നു. നടുക്കുന്ന ഓര്‍മ്മകളുടെ കടലിരമ്പുമ്പോള്‍ പൂക്കളും പ്രാര്‍ഥനകളുമായി പുത്തുമലയിന്‍ അവര്‍ ചേര്‍ന്ന് നിന്നു.

ദുരന്ത ബാധിതര്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കേണ്ടത് സര്‍ക്കാരിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. സര്‍വവും നഷ്ടപ്പെട്ടവരെ സര്‍ക്കാന്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തും. തീര്‍ത്താല്‍ തീരാത്ത ദുഃഖവുമായി ജീവിക്കുന്നവര്‍ക്ക് അതിജീവനത്തിന് സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യും. അവരെ പിന്തുണക്കുന്നതില്‍ കേരളം ഒറ്റക്കെട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!