KSDLIVENEWS

Real news for everyone

മുംബൈയിൽ ബഹുനില കെട്ടിടത്തിന്റെ 22ാം നിലയിൽ കൈകുത്തി അഭ്യാസപ്രകടനം നടത്തിയയാൾ അറസ്റ്റിൽ

SHARE THIS ON

മുംബൈയില്‍ ബഹുനില കെട്ടിടത്തിന്റെ 22ാം നിലയില്‍​ കൈകുത്തി അഭ്യാസപ്രകടനം നടത്തിയയാള്‍ അറസ്​റ്റില്‍.നോമാന്‍ ഡിസൂസ എന്നയാളാണ്​ മുംബൈ പൊലീസിന്റെ പിടയിലായത്​.

22ാം നിലയില്‍, കെട്ടിടത്തിന് പുറത്തേക്കുള്ള ഇടുങ്ങിയ കൈവരിയില്‍ നിന്നായിരുന്നു ഇയാളുടെ സാഹസിക പ്രകടനം. ഇവിടെ കൈകള്‍ കുത്തി കാലുകള്‍ മുകളിലേക്കാക്കിയായിരുന്നു ഇയാള്‍ സാഹസിക പ്രകടനം നടത്തിയത്. ഇയാളുടെ സുഹൃത്തുക്കള്‍ വിഡിയോ മൊബൈലില്‍ പകര്‍ത്തുകയും പിന്നീട്​ ഇന്‍സ്​റ്റഗ്രാമില്‍ അപ്​ലോഡ്​ ചെയ്യുകയും ചെയ്​തു.

സാഹസിക വിഡിയോ ചിത്രീകരണത്തിനിടെ ആളുകള്‍ മരിച്ച നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​ത പശ്ചാത്തലത്തിലാണ് പൊലീസ്​ നടപടികള്‍ കര്‍ശനമാക്കിയത്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!