വൈദ്യുതിബിൽ കുടിശ്ശിക അടയ്ക്കണം

കാസർകോട്: എൽ.ടി. വിഭാഗങ്ങളിൽപ്പെട്ട എല്ലാ വ്യാവസായിക വാണിജ്യ ഉപഭോക്താക്കളും പ്രതിമാസം 250 യൂണിറ്റിൽ കൂടുതൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കളും ലോക്ക്ഡൗൺ സമയത്തൊഴികെയുള്ള കുടിശ്ശിക ബില്ലുകൾ അടയ്ക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചു. അല്ലാത്തപക്ഷം വൈദ്യുതി ബന്ധം വിച്ഛേദിക്കും. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ കുടിശ്ശികയുള്ളവർക്ക് ഓൺലൈനായി അടയ്ക്കുന്നതിനുള്ള സൗകര്യമില്ലാത്തതിനാൽ ഉപഭോക്താക്കൾ സെക്ഷനോഫീസിൽ നേരിട്ട് പണമടയ്ക്കണം.

