KSDLIVENEWS

Real news for everyone

ഇസ്രായേല്‍ ക്രൂരതക്ക് രണ്ടു മാസം; ഗസ്സയില്‍ മരണം 17,177

SHARE THIS ON

റഫ: ഇസ്രായേലിന്റെ ക്രൂരകൃത്യങ്ങള്‍ രണ്ടുമാസം പിന്നിടുമ്ബോള്‍ ഗസ്സയില്‍ പൊലിഞ്ഞത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 17,000ത്തിലധികം ജീവനുകള്‍. വടക്കും തെക്കുമെന്ന വ്യത്യാസമില്ലാതെ ഗസ്സയിലുടനീളം വ്യോമ-കരമാര്‍ഗം തുടരുന്ന ആക്രമണത്തില്‍ വ്യാഴാഴ്ച മാത്രം കൊല്ലപ്പെട്ടത് 350 പേരാണ്. 1900 പേര്‍ക്ക് പരിക്കേറ്റു. യുദ്ധം 63ാം ദിനത്തിലേക്ക് കടക്കുമ്ബോള്‍ ഗസ്സയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 17,177 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 46,000 പേര്‍ക്ക് പരിക്കുണ്ട്. ഖാൻ യൂനുസിലും പരിസരപ്രദേശങ്ങളിലും യുദ്ധവിമാനങ്ങളും സൈനിക ടാങ്കുകളും തുടര്‍ച്ചയായി തീതുപ്പുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ ആംബുലൻസുകള്‍ക്ക് സ്ഥലത്തെത്താൻ പോലുമാകുന്നില്ലെന്ന് ‘അല്‍ ജസീറ’ റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!