KSDLIVENEWS

Real news for everyone

അമ്പതിന് മുകളിലുള്ളവര്‍ വേണ്ടെന്ന് ഹൈക്കമാന്‍ഡ്; എല്ലാ ജില്ലകളിലും വനിതകള്‍ വേണമെന്ന് എംപിമാര്‍

SHARE THIS ON

തിരുവനന്തപുരം: മണ്ഡലത്തിന്റെ സ്വഭാവം, ജയസാധ്യത, ജനപിന്തുണ എന്നിവയെല്ലാം പരിഗണിച്ചുള്ള സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കാനുള്ള ഒരുക്കത്തിൽ കോൺഗ്രസ്. നിലവിലെ കണക്കനുസരിച്ച് 96 സീറ്റിലെങ്കിലും കോൺഗ്രസ് മത്സരിക്കും.

സിറ്റിങ് എം.എൽ.എ.മാരുടെ കാര്യമൊഴിച്ച് പുതുമുഖങ്ങളായെത്തുന്നവരിൽ യുവാക്കൾക്ക് പ്രാധാന്യം നൽകണമെന്നാണ് കേന്ദ്ര നിർദേശം. 50 കഴിയാത്തവരാകണം സ്ഥാനാർഥികളെന്നാണ് പൊതുമാനദണ്ഡം. എന്നാൽ, ഇത് നിർബന്ധ വ്യവസ്ഥയാക്കിയിട്ടില്ല.

തിരഞ്ഞെടുപ്പ് സമിതിക്കാണ് സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള അധികാരം. എന്നാൽ, സ്ഥാനാർഥികളാകേണ്ടവരെക്കുറിച്ച് സമിതിയംഗങ്ങൾ ഓരോരുത്തരും അവരുടെ വിലയിരുത്തലുകളും നിർദേശങ്ങളും പ്രത്യേകമായി നൽകാനാണു നിർദേശം.

ജില്ലയിൽ ഒരു വനിത വരണം

ന്യൂഡൽഹി: എല്ലാ ജില്ലകളിലും ഒരു വനിതയെയും 40 വയസ്സിൽ താഴെയുള്ള രണ്ടുപേരെ വീതവും സ്ഥാനാർഥിയാക്കണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡിനു മുമ്പാകെ ആവശ്യം. പൊതുമാനദണ്ഡം വേണമെന്ന ആവശ്യവുമായി ടി.എൻ. പ്രതാപൻ എം.പി. ഉൾപ്പെടെയുള്ള നേതാക്കൾ ഹൈക്കമാൻഡിനു കത്തയച്ചു.

സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കെ.പി.സി.സി. നേതാക്കൾ ഡൽഹി സന്ദർശിക്കാനിരിക്കേയാണ് സോണിയാ ഗാന്ധിയും രാഹുൽഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾക്ക് മുമ്പാകെ ഇത്തരമൊരു ആവശ്യം. അഞ്ചുതവണ മത്സരിച്ചവരെ മാറ്റിനിർത്തുക, രണ്ടുവട്ടം തുടർച്ചയായി പരാജയപ്പെട്ടവരെ ഒഴിവാക്കുക, എം.പി.മാർക്കു പുറമേ മുമ്പ് രാജ്യസഭാംഗത്വം ലഭിച്ചവരെയും പരിഗണനപ്പട്ടികയിൽനിന്നും ഒഴിവാക്കുക, ഓരോ ജില്ലയിലും ഒരു വനിതയ്ക്ക് വിജയസാധ്യതയുള്ള സീറ്റു നൽകുക, മത-സാമുദായിക പരിഗണനയില്ലാതെ വിജയസാധ്യത മാത്രം കണക്കിലെടുക്കുക തുടങ്ങിയ പൊതുമാനദണ്ഡങ്ങൾ നടപ്പാക്കണമെന്നാണ് ഹൈക്കമാൻഡിനുമുന്നിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആവശ്യം. അഞ്ചുതവണ മത്സരിച്ചവരിൽ ഉമ്മൻചാണ്ടിക്ക് ഇളവു നൽകുന്നതിൽ എതിർപ്പില്ലെന്ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!