KSDLIVENEWS

Real news for everyone

പ്രവർത്തിക്കാത്ത എസി, തിങ്ങിനിറഞ്ഞ കാണികൾ, കുഴഞ്ഞുവീണ് മരണം; കെകെയുടെ മരണത്തിൽ അസ്വാഭാവികത, കേസ്.

SHARE THIS ON

കൊല്‍ക്കത്ത: ഏറെ ആരാധകരുള്ള ബോളിവുഡ് ഗായകന്റെ മരണത്തിലെ അസ്വാഭാവികതയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സംഭവത്തിൽ കൊൽക്കത്തയിലെ ന്യൂമാർക്കറ്റ് പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് കൊൽക്കത്തയിലെ നസ്രുൽ മഞ്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിക്ക് ശേഷം അവശനായി മടങ്ങുന്ന കെകെയുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

പരിപാടിയിൽ പ്രതീക്ഷിച്ചതിലധികം ആൾക്കൂട്ടം ഉണ്ടായിരുന്നുവെന്നും 2400 പേർ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയത്തിൽ അതിലും കൂടുതൽ ആളുകളെ ഉൾക്കൊള്ളിച്ചതായുമാണ് വിവരം. അയ്യായിരത്തോളം ആളുകൾ പരിപാടിയിൽ പങ്കെടുത്തതായാണ് ദൃക്സാക്ഷിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. മാത്രമല്ല, ഓഡിറ്റോറിയത്തിലെ എസി പ്രവർത്തിച്ചിരുന്നില്ലെന്നും ഇതുമൂലം കടുത്ത ചൂട് അനുഭവപ്പെട്ടിരുന്നയും റിപ്പോർട്ടുകളിൽ പറയുന്നു.

കടുത്ത ചൂട് അനുഭവപ്പെട്ടതു കൊണ്ടുതന്നെ ഇടയ്ക്കിടെ കെകെ മുഖം തുടക്കുന്നത് കാണികൾ പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണ്. ‘വല്ലാതെ ചൂടെടുക്കുന്നു’ എന്ന് കെകെ പറയുന്നതും, വേദിയിലുള്ള ഒരാളെ വിളിച്ച് എസി പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഗീത പരിപാടി കഴിഞ്ഞ് ആൾക്കൂട്ടത്തിനിടയിൽ കൂടി വിയർത്തൊലിച്ചു നടന്നു നീങ്ങുന്നതും ബോഡിഗാർഡ് ആളുകളെ നിയന്ത്രിക്കാൻ പാടുപെടുന്നതിന്റേയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചകൾക്ക് ആക്കം കൂട്ടുകയാണ്.

അസ്വസ്ഥത അനുഭവപ്പെട്ട താരം ഹോട്ടലിലെത്തിയ ശേഷം ഗോവണിപ്പടിയിൽ നിന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെ.കെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്.എസ്.കെ.എം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. ആശുപത്രിയിലേയും മറ്റും സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

അതേസമയം കെകെയുടെ മരണം പശ്ചിമ ബംഗാളിൽ പുതിയൊരു രാഷ്ട്രീയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ച് മമത സർക്കാരിനെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!