വ്യാജ വീഡിയോ കേസ്; പ്രതി ലീഗുകാരനാണെന്ന് തെളിയിക്കാനുള്ള വെല്ലുവിളി ഏറ്റെടുക്കുന്നുവെന്ന് സിപിഎം

മലപ്പുറം;തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ (Joe Joseph)വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ ലത്തീഫിന്‍റെ രാഷ്ട്രീയ ബന്ധം സംബന്ധിച്ച പോര് മുറുകുന്നു.മലപ്പുറം കോട്ടക്കുന്ന് ഇന്ത്യന്നൂർ സ്വദേശി അബ്ദുൾ ലത്തീഫിനെ കോയമ്പത്തൂരിൽ നിന്നാണ് ഇന്നലെ പിടികൂടിയത്. അബ്ദുൽ ലത്തീഫ് മുസ്ലീം ലീഗാണെന്ന് തെളിയിക്കണമെന്ന പിഎംഎ സലാമിന്റെ വെല്ലുവിളി സിപിഎം ഏറ്റെടുക്കുന്നെന്ന് മലപ്പുറം ജില്ലാ സെക്രട്ടറി വ്യക്തമാക്കി. ലത്തീഫിൻ്റെ നാട്ടിലുള്ളവരോട് ലത്തീഫിനു ലീഗുമായി ബന്ധമില്ലെന്ന് പറയാൻ നേതാക്കൾക്ക് ആർജ്ജവം ഉണ്ടോ?അദ്ദേഹത്തിന്‍റെ ഫേസ് ബുക്ക് പോസ്റ്റുകള്‍ ലീഗുകാരനാണെന്ന് തെളിയിക്കുന്നു. പ്രതിയെ തള്ളിപ്പറയാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തയാറാവണമെന്നും ഇ.എന്‍. മോഹന്‍ദാസ് ആവശ്യപ്പെട്ടു.

