പുതിയ അധ്യായം തുടങ്ങുന്നു ; രാഷ്ട്രീയത്തിലേക്കെന്ന സൂചന നല്കി ഗാംഗുലി

ന്യൂഡല്‍ഹി: ബി.ജെ.പിയില്‍ ചേര്‍ന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നുവെന്ന സൂചന നല്കി ബി.സി.സി.ഐ. അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി.
പുതിയ അധ്യായം തുടങ്ങുന്നുവെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും ആവശ്യപ്പെട്ട് ഗാംഗുലിയുടെ ട്വിറ്റര്‍ പോസ്റ്റ് പുറത്ത് വന്നതോടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന്റെ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നത്.
”1992-ല്‍ തുടങ്ങിയ എന്റെ ക്രിക്കറ്റ് യാത്രയ്ക്ക് 30 വര്‍ഷം തികയുകയാണ്. ക്രിക്കറ്റ് ഒരുപാട് കാര്യങ്ങള്‍ നല്കി. എന്റെ യാത്രയ്ക്ക് പിന്തുണ നല്കിയ എല്ലാവരോടും നന്ദിപറയുന്നു. ഇന്ന് ഞാന്‍ പുതിയ അധ്യായം തുടങ്ങാനുള്ള പദ്ധതിക്ക് തുടക്കമിടുകയാണ്. നിങ്ങളുടെ പിന്തുണ ഇനിയുമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു”. ഗാംഗുലി ട്വീറ്റില്‍ പറഞ്ഞു.

