KSDLIVENEWS

Real news for everyone

മംഗൽപാടി പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് സ്ഥാനാർത്ഥികളുടെ ഒഴുക്ക് ;
ഓരോ വാർഡിലും മൽസരിക്കാൻ മൂന്നിൽ കൂടുതൽ പേർ

SHARE THIS ON

ഉപ്പള : തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിൽ സ്ഥാനാർത്ഥികളെ തേടി രാഷ്ട്രീയ നേതാക്കൾ അലയുമ്പോൾ മംഗൽപ്പാടിയിൽ സ്ഥാനാർത്ഥിത്തിരക്ക് . 23 വാർഡുകളാണ് പഞ്ചായത്തിൽ ഉള്ളത്.ഓരോ വാർഡുകളിലേക്കും ഒന്നിൽ അധികം പേർ കച്ചകെട്ടിയിറങ്ങിയ സ്ഥിതിയാണിവിടെ . ചിലതിൽ അഞ്ചോളം സ്ഥാനാർത്ഥികൾ ഇപ്പോൾ തന്നെ രംഗത്തുണ്ട് . പലേടത്തും നിലവിലെ പഞ്ചായത്ത് അംഗങ്ങൾക്കെതിരായ വികാരം ദൃശ്യമാണ് . വ്യക്തിപരമായ കാര്യങ്ങളെയും രാഷ്ട്രീയ വിഷയങ്ങളിലുമുള്ള അഭിപ്രായ വ്യത്യാസങ്ങളും സ്ഥാനാർത്ഥിത്തിരക്കിനു കാരണമാണ് . എല്ലാ സ്ഥാനാർഥികളെയും വ്യക്തിതാല്പര്യങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങളും ചേർന്ന ഗ്രൂപ്പുകളുടെ പിന്തുണയുമുണ്ട് . ചിലരെയെങ്കിലും അനുനയിപ്പിക്കാനും ഔദ്യോഗികമായി കണ്ടുവച്ച സ്ഥാനാർത്ഥിയുടെ സാധ്യതകൾക്കു മങ്ങലേൽക്കാതിരിക്കാനുള്ള പ്രവർത്തനങ്ങളും അണിയറയിൽ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!