KSDLIVENEWS

Real news for everyone

സെക്രട്ടറിയുടെ നോട്ടീസ് മറികടന്ന് ചെയര്‍പേഴ്‌സണ്‍ ഓഫീസിലെത്തി; തൃക്കാക്കര നഗരസഭയില്‍ സംഘര്‍ഷം

SHARE THIS ON

തൃക്കാക്കര: പണക്കിഴി വിവാദത്തിനിടെ തൃക്കാക്കര നഗരസഭ സെക്രട്ടറിയുടെ നോട്ടീസ് മറികടന്ന് ചെയർപെഴ്സൺ ഓഫീസിൽ പ്രവേശിച്ചതിനെ തുടർന്ന് സംഘർഷം.

ചെയർപേഴ്സൻറെ നടപടിക്കെതിരേ പ്രതിഷേധവുമായി നഗരസഭ കൗൺസിലർമാർ രംഗത്ത് വന്നു. തുടർന്ന് ക്യാബിന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിച്ച ചെയർപെഴ്സണെ കൗൺസിലർമാർ തടയാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്ന് പോലീസെത്തിയാണ് ചെയർപെഴ്സണെ പുറത്തെത്തിച്ചത്.


തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിക്ക് ഒപ്പം പതിനായിരം രൂപ നൽകിയെന്ന പരാതി വിവാദമായതിനെ തുടർന്ന് കഴിഞ്ഞ മാസം 27 ന് വിജിലൻസ് പരിശോധനയ്ക്കായി നഗരസഭ ചെയർപെഴ്സന്റെ ക്യാബിനിൽ എത്തിയിരുന്നു. അതിന് ശേഷം ചെയർപെഴ്സൺ ഉപയോഗിക്കുന്ന ക്യാബിൻ തുറക്കാൻ സാധിച്ചിരുന്നില്ല. ചെയർപെഴ്സൺ ക്യാബിനിൽ വരാറുണ്ടായിരുന്നുമില്ല.

അന്വേഷണത്തിന്റെ തുടർനടപടികളുടെ ഭാഗമായി മുനിസിപ്പൽ സെക്രട്ടറി ചെയർപെഴ്സണിന്റെ ക്യാബിനിൽ നോട്ടീസ് പതിച്ചിരുന്നു. ക്യാബിനിൽ എല്ലാവർക്കും പ്രവേശനം വിലക്കികൊണ്ടുള്ളതായിരുന്നു നോട്ടീസ്.


എന്നാൽ സെക്രട്ടറിക്ക് ഇത്തരമൊരു നോട്ടീസ് പതിക്കാനുള്ള അധികാരമില്ലെന്ന നിലപാടിലായിരുന്നു ചെയർപെഴ്സൺ. വിവാദങ്ങൾ തുടരുന്നതിനിടെ ചെയർപെഴ്സൺ നോട്ടീസ് മറികടന്ന് ക്യാബിനിൽ പ്രവേശിക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രവർത്തകർ ക്യാബിന് പുറത്ത് തടിച്ച് കൂടി.

കേസിൽ നിർണായകമായ സി.സി.ടി.വിയിലും ഫയലുകളിലും ചെയർപേഴ്സൺ കൃത്രിമം കാണിച്ചതായി പ്രതിപക്ഷ കൗൺസിലർ ആരോപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!