KSDLIVENEWS

Real news for everyone

എസ് എസ് എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവ് സമാപിച്ചു. ഹാട്രിക്ക് വിജയവുമായി ടീം ഉപ്പള

SHARE THIS ON

ബന്തിയോട്: ഇരുപത്തിയെട്ടാമത് എഡിഷൻ എസ് എസ് എഫ് ഉപ്പള ഡിവിഷൻ സാഹിത്യോത്സവിന് പ്രൗഢ സമാപ്തി. കോവിഡിന്റെ പ്രതികൂല സാഹചര്യങ്ങൾ വിദ്യാർത്ഥികളുടെ സർഗ ,കലാ സാഹിത്യ സിദ്ധികളെ അട്ടച്ചിട്ട സാഹചര്യത്തിൽ ഓൺലൈൻ വഴി സംഘടിപ്പിച്ച സാഹിത്യോത്സവ് വിദ്യാർത്ഥികളിൽ നവ്യാനുഭവമായി. കഴിവുകളെ പരിപോഷിപ്പിക്കും മികവ് പുലർത്താനും ഫാമിലി സാഹിത്യോത്സവ് ഈ വർഷത്തെ സാഹിത്യോത്സവിന് മികവ് കൂട്ടി. ബ്ലോക്ക്, യൂണിറ്റ്, സെക്ടർ മത്സരങ്ങളിൽ പ്രതിഭാത്വം തെളിയിച്ച നാനൂറോളം പ്രതിഭകളാണ് 80 ൽ പരം മത്സരങ്ങളിൽ 6 വിഭാഗങ്ങളിലായി മൂന്നു ദിവസങ്ങളിലായി മാറ്റുരച്ചു.പ്രഭാഷണം, ബ്രബന്ധം,കവിത കഥാ രചനകൾ, സപോട്ട് മാഗസിൻ ,സൂഫീ ഗീതം, കവിതാ പാരായണം സോഷ്യൽ ട്വീറ്റ്, ഡിജിറ്റൽ ഇല്ലസ്ട്രേഷൻ, സർവ്വേ ടൂൾ അടക്കമുള്ള ഡിജിറ്റൽ മത്സരങ്ങളും വിദ്യാർത്ഥികൾക്ക് ആവേശമായി. ഹാട്രിക്ക് വിജയവുമായി ഇത്തവണയും ടീം ഉപ്പള ഒന്നാം സ്ഥാനവും ബന്തിയോട്, പൈവളികെ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.അബ്ദുല്ല ഖുസൈം ഉപ്പള കലാ പ്രതിഭയായും അബ്ദുല്ല ഖുബൈബ് ഉപ്പള സർഗപ്രതിഭയും കരസ്ഥമാക്കി.

മുട്ടം മഖ്ദൂമിയ്യ കമ്പസിൽ വെച്ച് നടന്ന ഉദ്ഘാടന സംഗമം പ്രമുഖ സാഹിത്യകാരൻ ഡോ. വിനോദ് കുമാർ പെരുമ്പള ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം സന്ദേശ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഖലീൽ സഖാഫി ചിന്നമുഗർ അദ്ധ്യക്ഷം വഹിച്ചു.

ഞായറാഴ്ച്ച വൈകുന്നേരം നടന്ന സമാപന സംഗമം ഡിവിഷൻ പ്രസിഡന്റ് ബദ്റുൽ മുനീർ സഖാഫി അട്ടഗോളിയുടെ അദ്ധ്യക്ഷതയിൽ സുന്നി മാനേജ്മെന്റ് അസോസിയേഷൻ ഉപ്പള സോൺ സെക്രട്ടറി മുഹമ്മദലി അഹ്സനി മൂസോടി ഉദ്ഘാടനം ചെയ്തു. സയ്യിദ് യാസീൻ ഉബൈദുല്ലാഹ് സഅദി ബായാർ പ്രാർത്ഥന നടത്തി. എസ് എസ് എഫ് ജില്ലാ സെക്രട്ടറി നംഷാദ് ബേക്കൂർ ആശംസ പ്രഭാഷണം നടത്തി.സിദ്ധീഖ് ലത്വീഫി ചിപ്പാർ വിജയികളെ അനുമോദിച്ചു.ശഫീഖ് സഖാഫി സോങ്കാൽ ,അബ്ദുനാസർ ബേകൂർ, അബ്ദുൽ അസീസ് അട്ടഗോളി, മൊയ്തീൻ സ്വാദിഖ് അടുക്ക, അബ്ദുല്ല സഖാഫി സോങ്കാൽ, ജാഫർ ഹിമമി കനിയാല, ഇർഫാദ് സുറൈജി സോങ്കാൽ, അഫ്സൽ കയർകട്ട തുടങ്ങിയവർ സമ്പന്ധിച്ചു.ജനറൽ സെക്രട്ടറി സൈനുദ്ധീൻ സുബൈകട്ട സ്വാഗതവും സഫ്വാൻ ആവള നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!