KSDLIVENEWS

Real news for everyone

കലാപ്രതിഭയും സർഗ്ഗപ്രതിഭ പട്ടവും ഒരു വീട്ടിലേക്ക് തേടിയെത്തി; സഹോദരങ്ങൾ വൈറലാകുന്നു

SHARE THIS ON

ഉപ്പള: കലാ-സാഹിത്യ സിദ്ധികളിൽ മികവ് തെളിയിച്ച് സാഹിത്യോത്സവിൽ കലാ പ്രതിഭ, സർഗ പ്രതിഭ പട്ടം കരസ്ഥമാക്കി ഒരേ വീട്ടിലെ സഹോദരങ്ങൾ താരമാകുന്നു.
ഉപ്പള ഡിവിഷൻ എസ് എസ് എഫ് സംഘടിപ്പിച്ച ഇരുപത്തിയെട്ടാമത് സാഹിത്യോത്സവിലാണ് സഹോദരന്മാരായ ഉപ്പള ഹിദായത്ത് നഗറിലെ അബ്ദുല്ല ഖുസൈം ,അബ്ദുല്ല ഖുബൈബ് എന്നിവർ തെരെഞ്ഞടുക്കപ്പെടുന്നത്. ജ്യേഷ്ഠ സഹോദരൻ _അബ്ദുല്ല ഖുസൈം_ സീനിയർ വിഭാഗത്തിൽ മലയാള പ്രസംഗം ,പ്രബന്ധം മലയാളം, കവിതാ രചന, ഫീച്ചർ റ്റൈറ്റിംഗ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുപ്പത്തി അഞ്ച് പോയ്ന്റോടെ കലാപ്രതിഭയായും അനുജൻ അബ്ദുല്ല ഖുബൈബ് ജൂനിയർ വിഭാഗം മദ്ഹ് ഗാന രചന, ഫീച്ചർ റൈറ്റിംഗ് ,പ്രബന്ധം മലയാളം എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും കവിതാ രചന രണ്ടാം സ്ഥാനവും കരസ്ഥമാക്കി മുപ്പത്തി രണ്ട് പോയന്റോടെയാണ് സർഗ്ഗ പ്രതിഭയായി തെരെഞ്ഞെടുക്കപ്പെടുന്നത്. അബ്ദുല്ല ഖുസൈം മർക്കസ് ശരീഅ -ഇൻ- ഇസ്ലാമിക് സ്റ്റഡീസ് ഒന്നാം വർഷം, ഇഗ്നോ യൂണിവേഴ്സിറ്റിയിൽ പി ജി ഇംഗ്ലീഷ് വിഭാഗം അവസാന വർഷ വിദ്യാർത്ഥിയും കൂടിയാണ്.നിലവിൽ ഉപ്പള സെക്ടർ പ്രസിഡന്റ് ആയി പ്രവർത്തിക്കുന്നു. അബ്ദുല്ല ഖുബൈബ് മുഹിമ്മാത്ത് കോളേജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഒന്നാം വർഷവും കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ സോഷ്യോളജി ഒന്നാം വർഷ വിദ്യാർത്ഥിയും കൂടിയാണ്. നിലവിൽ എസ് എസ് എഫ് ഉപ്പള യൂണിറ്റ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു.
ഉപ്പള BA മുഹമ്മദ് സൈനബ ദമ്പതികളുടെ നാല് മക്കളിൽ ഇരുസഹോദരങ്ങൾക്ക് പ്രതിഭ പട്ടം ലഭിച്ചതിലുള്ള സന്തോഷം മാതാപിതാക്കൾക്ക് പറഞ്ഞറിയിക്കാനാവാത്തതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!