KSDLIVENEWS

Real news for everyone

ചീമേനിയിൽ കോവിഡ് ബോധവൽക്കരണത്തിനെത്തിയ അദ്ധ്യാപകനെ കയ്യേറ്റം ചെയ്യാൻ ശ്രമം ; പ്രതിക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടറുടെ നിർദ്ദേശം

SHARE THIS ON

ചീമേനി: കോവിഡ് പ്രതിരോധത്തിനായി കാസര്‍കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച മാഷ് പദ്ധതിയില്‍ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചയാള്‍ക്കെതിരെ കേസ്.

മുഴക്കോം വടക്കന്‍വീട്ടിലെ രാജീവിനെതിരെയാണ് ചീമേനി പോലീസ് കേസെടുത്തത്. കേരള പകര്‍ച്ച വ്യാധി ഓര്‍ഡിനന്‍സ് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു ചീമേനി പോലീസിനു നിര്‍ദേശം നല്‍കുകയായിരുന്നു. പൊതുസ്ഥലത്തു മാസ്‌ക് ധരിക്കാതെ നില്‍ക്കുകയായിരുന്ന രാജീവനെ മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോഴായിരുന്നു കയ്യേറ്റശ്രമം. ഇതു സംബന്ധിച്ച് കയ്യൂര്‍ ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.ശകുന്തള നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!