KSDLIVENEWS

Real news for everyone

പ്ലസ് വൺ ക്ലാസ്സുകൾ തിങ്കളാഴ്ച്ച മുതൽ ആരംഭിക്കും

SHARE THIS ON

തി​രു​വ​ന​ന്ത​പു​രം: ഫ​സ്റ്റ് ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളും തുടങ്ങുന്നു. ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, അ​ക്കൗ​ണ്ട​ന്‍​സി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളായിരിക്കും സം​പ്രേ​ഷ​ണം ചെ​യ്യു​ക. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ മ​റ്റ് വി​ഷ​യ​ങ്ങ​ളു​ടെ സം​പ്രേ​ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് കൈ​റ്റ് സി​ഇ​ഒ കെ. ​അ​ന്‍​വ‍​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30നും 10.00നുമായി രണ്ടു ക്ലാസുകള്‍ വീതമാണ് സംപ്രേഷണം ചെയ്യുന്നത്. ക്ലാസുകള്‍ കഴിയുന്ന മുറയ്ക്ക് ക്ലാസും വിഷയവും തിരിച്ച്‌ കാണാവുന്ന വീഡിയോ ഓണ്‍ ‍ഡിമാന്‍ഡ് പ്ലാറ്റ് ഫോമും ഒരുക്കിയിട്ടുണ്ട്. www.firstbell.kite.kerala.gov.in എന്ന സൈറ്റില്‍ ഇത് ലഭ്യമാണ്.

ഇ​തോ​ടൊ​പ്പം ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് പേ​ജ് ആ​യ facebook.com/victerseduchannel ലും www.victers.kite.kerala.gov.in ​എ​ന്ന സൈ​റ്റി​ലും ക്ലാ​സു​ക​ള്‍ കാ​ണാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!