തുർക്കി ഭൂചലനം ; മരണസംഖ്യ 40 ആയി

ഇസ്താംബുൾ: തുര്‍ക്കിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 40 ആയി. സംഭവത്തില്‍ പരിക്കേറ്റവരുടെ എണ്ണം 800 കടന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 100ലധികം പേരെ രക്ഷപ്പെടുത്തി.നിരവധി പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
വെള്ളിയാഴ്ച വൈകിേട്ടാടെ ഏഗന്‍ കടലിലുണ്ടായ ചലനം ദ്വീപായ സാമോസില്‍ ചെറിയ സുനാമിയും തുര്‍ക്കിയുടെ പടിഞ്ഞാന്‍ പട്ടണങ്ങളെ പ്രകമ്ബനം കൊള്ളിക്കുകയുമായിരുന്നു. സുനാമിയില്‍ തുര്‍ക്കിയുടെ തീരപ്രദേശങ്ങള്‍ നദികളായി മാറുകയും ഭൂചലനത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ഇസാമിര്‍ തീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെ 16 കിലോമീറ്റര്‍ ആഴത്തിലാണെന്ന് പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി

