മർഹൂം പി ബി അബ്ദു റസാഖ് (റദ്ദുച്ച) അനുസ്മരണവും കൺവെൻഷനും സംഘടിപ്പിച്ചു

അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രിയ നേതാവ് പി ബി അബ്ദു റസാഖ് (റദ്ദുച്ച) അനുസ്മരണവും കൺവെൻഷനും അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച് സംഘടിപ്പിച്ചു. അബുദാബി കെഎംസിസി ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ എരിയാൽ അധ്യക്ഷത വഹിച്ചു. പി ബി അബ്ദുറസാഖ് റദ്ദുച്ച ഒരു സമൂഹത്തിന്റെ താരശോഭയായിരുന്നു നമ്മുടെ പാർട്ടിക്കും സമൂഹത്തിനു അദ്ദേഹം ഒരു റോൾ മോഡലായിരുന്നു എന്നും ഉൽഘടനം ചെയ്തുകൊണ്ട് അബുദാബി കെഎംസിസി സംസ്ഥാന ട്രഷറർ പി കെ അഹമ്മദ് സാഹിബ് പറഞ്ഞു. പരിപടയിൽ അബുദാബി കെഎംസിസി കാസറഗോഡ്
ജില്ലാ പഞ്ചായത്ത് മെമ്പർ ഷഫീഖ് റസാഖ് മുഖ്യാഥിതിയായിരുന്നു. അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദു റഹ്മാൻ പൊവ്വൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഹനീഫാ പടിഞ്ഞാർമൂല,
അബുദാബി കെഎംസിസി കാസർസഗോഡ് മണ്ഡലം പ്രസിഡന്റ് അസീസ് ആറാട്ടുകടവ്, ജനറൽ സെക്രട്ടറി അഷ്‌റഫ് ബദിയടുക്ക, ഷാഫി നാട്ടക്കൽ, കെഎംസിസി കാസറഗോഡ്
ജില്ലാ ഭാരവാഹികളായ അസീസ് പെർമുദെ, അനീസ് മാങ്ങാട് , ഹനീഫ ചള്ളങ്കയം, സത്താർ കുന്നുംകൈ, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ഉമ്പു ഹാജി, ഉദുമ മണ്ഡലം ജനറൽ സെക്രട്ടറി ഷമീം ബേക്കൽ, കാസറഗോഡ് മണ്ഡലം ഭാരവാഹികളായ ബദറുദീൻ ബെൽത്ത, അബ്ദു റഹ്മാൻ പാറ, കെഎംസിസി ചെങ്കള പഞ്ചായത്ത് ഭാരവാഹികളായ രിഫായത് പള്ളത്തിൽ. ഹനിഫ മാര തുടങ്ങിയവർ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു. ജനറൽ സെക്രട്ടറി അസീസ് ആലംകോൾ
സ്വാഗതവും, അനസ് പൈക്ക നന്ദിയും പറഞ്ഞു

