KSDLIVENEWS

Real news for everyone

‘സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ വേണ്ട, ചിലര്‍ അപമാനമുണ്ടാക്കുന്നു’; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം : സദ്ഗുണങ്ങള്‍ ഇല്ലാത്തവര്‍ പൊലീസില്‍ തുടരേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .പൊലീസ് സേനയ്ക്ക് ചേരാത്ത പ്രവര്‍ത്തി ചെയ്യുന്നവര്‍ ആ സേനയുടെ ഭാഗമായി നില്‍ക്കണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചിലരുടെ പ്രവര്‍ത്തികള്‍ സേനക്ക് അപമാനമുണ്ടാക്കുന്നു. പൊലീസ് ഇങ്ങനെയാകാന്‍ പാടില്ലെന്ന് ജനം ആഗ്രഹിക്കുന്നുവെന്നും മുഖ്യമന്ത്രി പഞ്ഞു.

ഒറ്റപ്പെട്ട സംഭവത്തെയും സമൂഹം ഗൗരവത്തോടെ കാണുന്നുണ്ട്. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ചില പ്രവര്‍ത്തികള്‍ ഉണ്ടാവുമ്ബോള്‍ വിമര്‍ശനമുണ്ടാകും. അപ്പോള്‍ അസ്വസ്ഥപ്പെടേണ്ട. വിരലില്‍ എണ്ണാവുന്ന സംഭവങ്ങളാണെങ്കിലും അത് അംഗീകരിക്കാന്‍ കഴിയില്ല. ആരുടെയും കഞ്ഞി കുടി മുട്ടിക്കുക സര്‍ക്കാരിന്റെ ലക്ഷ്യമല്ല. പക്ഷെ തെറ്റു ചെയ്യുന്ന ഒരാളെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്ന് പിണറായി മുന്നറിയിപ്പ് നല്‍കി. നിര്‍ഭയമായും സത്യസന്ധമായും ജോലി ചെയ്യാന്‍ സാഹചര്യമുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


രാജ്യത്തെ മികച്ച സേനയാണ് കേരള പൊലീസ്. പ്രകൃതി ദുരന്തമുണ്ടായപ്പോള്‍ ജനങ്ങള്‍ക്കൊപ്പം നിന്നു. കൊവിഡ് കാലത്തും പൊലിസിന്റെ പ്രവര്‍ത്തനം മാതൃകാപരം ആയിരുന്നു. ആധുനിക സാങ്കേതിക വിദ്യ പൊലിസ് നല്ല നിലയില്‍ ഉപയോഗിക്കുന്നുണ്ട്. ഇലന്തൂര്‍ ഇരട്ട നരബലിക്കേസും പാറശാലയിലെ ഷാരോണ്‍രാജ് വധക്കേസും അന്വേഷിച്ച്‌ കണ്ടെത്തുന്നതില്‍ പൊലീസ് മികച്ച പ്രകടനം കാഴ്ചവച്ചു. പൊലീസ് യശസ് നേടിയ ഘട്ടമാണിത്.

എന്നാല്‍ എങ്ങനെയെങ്കിലും പ്രശ്നമുണ്ടാക്കാന്‍ ചിലര്‍ ഗവേഷണം നടത്തുന്നുണ്ട്. അതിനെയെല്ലാെ തരണം ചെയ്ത് ജോലി ചെയ്യുന്ന പൊലീസിനെ അഭിനന്ദിക്കുന്നവെന്നും പിണറായി വിജയന്‍ പറഞ്ഞു. കേരള പോലീസിന്‍റെ 67 -ാമത് രൂപീകരണ ദിനാഘോഷത്തോടനുബന്ധിച്ചുളള പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകളും വിതരണം ചെയ്തു.

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് കേരളത്തില്‍, അപകീര്‍ത്തിപ്പെടുത്തുന്ന ശ്രമങ്ങളെ വെച്ചുപൊറുപ്പിക്കില്ലെന്ന് പിണറായി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!