KSDLIVENEWS

Real news for everyone

മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കും- മന്ത്രി പി. രാജീവ്

SHARE THIS ON

കൊച്ചി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുമെന്നും സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലയുടെ കണ്ണിമുറിക്കുന്ന ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പി. രാജീവ്. ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനായി ഹൈക്കോടതി ജങ്ഷനില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അണിനിരന്ന കുട്ടിച്ചങ്ങലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമഗ്രമായ ഏകോപനത്തോടെ എല്ലാവരും രംഗത്തിറങ്ങിയാല്‍ മാത്രമേ ലഹരിയുടെ വിപത്തില്‍ നിന്നും നാടിനെയും ഭാവി തലമുറയെയും രക്ഷിക്കാനാകൂ. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഹരിമരുന്നുകള്‍ പിടികൂടുന്നുണ്ട്. കേരളത്തില്‍ ലഹരിയുടെ വ്യാപനമുണ്ടാകരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ലഹരിവ്യാപനം തടയുന്നതിനായി ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ലഹരിക്കെതിരായ യുദ്ധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!