തിഹാർ ജയിലിൽ തടവുകാരുടെ കുടിപ്പക: ഗുണ്ടാനേതാവ് തില്ലുവിനെ അടിച്ചുകൊന്നു

ന്യൂഡൽഹി ∙ തിഹാർ ജയിലിൽ തടവുകാർ തമ്മിലുള്ള കുടിപ്പകയെ തുടർന്നുണ്ടായ ആക്രമണത്തിൽ ഗുണ്ടാനേതാവിനെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തി. തില്ലു താജ്പുരിയ എന്ന സുനിൽ മാനാണ് പുലർച്ചെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരുക്കേറ്റ മറ്റൊരു തടവുകാരനായ രോഹിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021ലെ രോഹിണി കോടതി വെടിവയ്പ് കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട തില്ലു താജ്പുരിയ. ഈ വെടിവയ്പിൽ ഗുണ്ടാനേതാവ് ജിതേന്ദർ ഗോഗി കൊല്ലപ്പെട്ടിരുന്നു. ജയിലിൽവച്ച് എതിർ ഗ്യാങ്ങിലെ നേതാവ് യോഗേഷ് തുണ്ടയാണ് തില്ലുവിനെയും കൂട്ടാളികളെയും മർദിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ തില്ലുവിന്റെ മരണം സ്ഥിരീകരിച്ചു

