പശ്ചിമബംഗാള്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍; ബിജെപി പ്രതിഷേധത്തെ തുടർന്ന് ഗവര്‍ണര്‍ സഭവിട്ടിറങ്ങി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ നാടകീയ രംഗങ്ങൾ. ബിജെപി അംഗങ്ങളുടെ ബഹളത്തെ തുടർന്ന് ഗവർണർ ജഗ്ദീപ് ധൻഘർ നയപ്രഖ്യാപന പ്രസംഗം നിർത്തി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെ ബിജെപി എംഎൽഎമാർ സർക്കാരിനെതിരേ പ്രതിഷേധമുയർത്തുകയായിരുന്നു. തിരഞ്ഞെടുപ്പിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമങ്ങളിൽ പ്രതിഷേധിച്ച ബിജെപി അംഗങ്ങൾ ബഹളം വെക്കുകയും പ്ലക്കാർഡ് ഉയർത്തുകയും ചെയ്തു. തുടർന്ന് ഗവർണർ പ്രസംഗം നിർത്തി നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. സ്പീക്കർ ബിമൻ ബാനർജിയും അദ്ദേഹത്തെ അനുഗമിച്ചു. മൂന്നുമണിക്ക് നിയമസഭ വീണ്ടും സമ്മേളിക്കും.

