KSDLIVENEWS

Real news for everyone

ചൈനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക്; ആശങ്കയറിയിച്ച്‌ ഇന്ത്യ

SHARE THIS ON

ദില്ലി: ശ്രീലങ്ക‌യുടെ പ്രധാന തുറമുഖമായ ഹമ്ബന്‍തോട്ട തുറമുഖത്തേക്ക് അടുത്തയാഴ്ച എത്തുന്ന ചൈനീസ് ‘ചാരക്കപ്പല്‍’ സംബന്ധിച്ച്‌ ആശങ്കയുമായി ഇന്ത്യ. കപ്പലിന്റെ സന്ദര്‍ശനത്തെക്കുറിച്ച്‌ ശ്രീലങ്കന്‍ അധികൃതരുമായി ഇന്ത്യ ചര്‍ച്ച നടത്തി. ‘യുവാന്‍ വാന്‍ 5’ ക്ലാസ് ട്രാക്കിംഗ് കപ്പലാണ് ശ്രീലങ്കയില്‍ എത്തുന്നത്. ‘ഗവേഷണ’ കപ്പലാണെന്നാണ് ചൈനയുടെ വാദം.
‘ഗവേഷണ’ കപ്പല്‍ ഓഗസ്റ്റ് 11ന് ശ്രീലങ്കയില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 1987-ലെ ഉഭയകക്ഷി കരാര്‍ പ്രകാരം, ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ രീതിയില്‍ ഒരു രാജ്യത്തിനും സൈനിക ഉപയോഗത്തിനായി ശ്രീലങ്കയിലെ ഒരു തുറമുഖം വിട്ടുകൊടുക്കരുത്. കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ലങ്കന്‍ സര്‍ക്കാരിനോട് വിഷയം ഉന്നയിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.

ചൈനീസ് കപ്പലിന്റെ സന്ദര്‍ശനത്തിന്റെ സ്വഭാവത്തെക്കുറിച്ചും ഉദ്ദേശ്യത്തെക്കുറിച്ചും സര്‍ക്കാര്‍ വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം, ചൈനയുടെ ‘യുവാന്‍ വാന്‍ 5’ ക്ലാസ് ട്രാക്കിംഗ് കപ്പലിന്റെ നങ്കൂരമിടലുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ സര്‍ക്കാര്‍ ചൈനയുമായും ഇന്ത്യയുമായും രമ്യമായ ഒരു പരിഹാര തേടാന്‍ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ലങ്കന്‍ മാധ്യമങ്ങള്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു. റനില്‍ വിക്രമസിംഗെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്ബ്, കപ്പലിന് നങ്കൂരമിടാനുള്ള അനുമതി അനുവദിച്ചിരുന്നെന്ന് ശ്രീലങ്കന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത സാമ്ബത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ശ്രീലങ്കക്ക് ഇന്ത്യയുടെയും ചൈനയുടെയും സഹായവും സഹകരണവും നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളെയും പിണക്കാതെ തീരുമാനമെടുക്കേണ്ടി വരും. യുവാന്‍ വാങ് 5 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് ബഹിരാകാശ ട്രാക്കിംഗ്, ഉപഗ്രഹ നിയന്ത്രണം, ഗവേഷണ ട്രാക്കിംഗ് എന്നിവ നടത്തുമെന്നാണ് അഭ്യൂഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!