നാടൻ ഇനങ്ങളുടെ കുറവ് വിപണിയിൽ പ്രകടം; ഓണക്കാലത്ത് പച്ചക്കറി വില കൂടാൻ സാധ്യതയെന്ന് വ്യാപാരികൾ

കാസർകോട് ചന്തയിൽ വിൽപനയ്ക്കെത്തിച്ച പച്ചക്കറികൾ
കാഞ്ഞങ്ങാട് ∙ നിലവിൽ പച്ചക്കറി വില കുറവാണെങ്കിലും ഓണത്തോടനുബന്ധിച്ച് പച്ചക്കറികൾക്ക് വില കൂടാൻ സാധ്യതയുണ്ടെന്ന് വ്യാപാരികൾ. നിലവിൽ കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് പച്ചക്കറികൾ കൂടുതലായി എത്തുന്നത്. നാടൻ ഇനങ്ങളുടെ കുറവ് വിപണിയിൽ പ്രകടമാണ്. പാവയ്ക്ക, നരമ്പൻ, പയർ എന്നീ ഇനങ്ങൾ മാത്രമാണ് നാട്ടിലെ കൃഷിയിടങ്ങളിൽ നിന്നായി കൂടുതൽ എത്തുന്നത്.
ഇന്നലത്തെ പച്ചക്കറി വിപണി വില
തക്കാളി : 24
പച്ചമുളക്: 60
കാരറ്റ് : 60
ബീറ്റ്റൂട്ട് : 50
പയർ : 50
പാവയ്ക്ക : 60
കോവയ്ക്ക: 50
വഴുതന: 50
വെള്ളരിക്ക : 30
കക്കരി : 25
മുരിങ്ങക്കായ: 50
ഉള്ളി : 24
ഉരുളക്കിഴങ്ങ് : 32
ബീൻസ് : 50
കാബേജ് : 30
മത്തൻ: 25
ചേന : 45
നരമ്പൻ: 60

