മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവം, കരാറുകാര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്

മലപ്പുറത്ത് ദേശീയപാതക്കായി മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്ത സംഭവത്തില്‍
കരാറുകാര്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കും.
വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.
ഷെഡ്യൂള്‍ 4 ല്‍ പ്പെട്ട അമ്ബതിലേറെ നീര്‍ക്കാക്ക കുഞ്ഞുങ്ങള്‍ ജീവന് നഷ്ടമായെന്നാണ് പ്രാഥമിക നിഗമനം. മുട്ട വിരിഞ്ഞ ശേഷം, പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാനും ആയ ശേഷമേ മരം മുറിക്കാവൂ എന്ന കര്‍ശന നിര്‍ദേശങ്ങള്‍ പോലും കരാറുകാരന് ലംഘിച്ചെന്ന് വനം വകുപ്പ് പറയുന്നു . വനം വകുപ്പ് ഇന്ന് പ്രദേശവാസികളില്‍ നിന്നും മൊഴിയെടുക്കും.

