KSDLIVENEWS

Real news for everyone

നിയമസഭാ കയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യാനാവില്ല; പ്രതികൾ ഹാജരാകണമെന്ന് ഹൈക്കോടതി

SHARE THIS ON

കൊച്ചി∙ നിയമസഭാ കയ്യാങ്കളിക്കേസ് സ്റ്റേ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി. കേസിൽ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള പ്രതികളുടെ ആവശ്യം കോടതി തള്ളി. കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് കേസിൽനിന്ന് ഒഴിവാകാൻ ശ്രമിക്കരുതെന്നും കുറ്റപത്രം വായിക്കുന്നത് നീട്ടിവയ്ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബർ 14ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശിച്ചു. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശ്രമിച്ച പ്രതിപക്ഷ നേതാക്കൾ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് ക്രൈംബ്രാഞ്ച് കേസ്. മന്ത്രി വി.ശിവൻകുട്ടി, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എംഎൽഎ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!