മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തും ഡെയ്ലി റൈഡേർസ് ക്ലബ്ബ് കാസറഗോഡും സംയുക്തമായി ഗാന്ധി ജയന്തി ദിനത്തിൽ വാക്സിൻ സന്ദേശ സൈക്കിൾ റാലി നടത്തി

കാസറഗോഡ്: മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്തും ഡെയ്ലി റൈഡേർസ് ക്ലബ്ബ് കാസറഗോഡും സംയുക്തമായി ഗാന്ധി ജയന്തി ദിനത്തിൽ വാക്സിൻ സന്ദേശവുമായി എരിയാൽ മുതൽ മൊഗ്രാൽ വരെ സൈക്കിൾ റാലി നടത്തി. കോവിഡ് വാക്സിൻ സ്വീകരിക്കൂ സുരക്ഷിത നാവൂ രക്ഷയിൽ പങ്കാളികളാകൂ എന്ന സന്ദേശവുമായി ആരംഭിച്ച റാലി മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അഡ്വ.സമീറ ഫൈസൽ ഡൈലി റൈഡേർസ് ക്ലബ്ബ് രക്ഷാധികാരി മൊയ്തീൻ ഹാജി പൊയിനാച്ചിക്ക് പതാക കൈമാറി ഉൽഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുജീബ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രമീള മജൽ ഗാന്ധിജയന്തി സന്ദേശം കൈമാറി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കദീജ, നൗഫൽപുത്തൂർ,സുലോചന , ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ ദീപ, ഡൈലി റൈഡേർസ് ക്ലബ്ബ് പ്രസിഡണ്ട്
അഡ്വ.പി.എ ഫൈസൽ,
യൂത്ത് കോർഡിനേറ്റർ എം എ നജീബ്, മാഹിൻ കുന്നിൽ , നവാസ് എരിയാൽ ,അൻസാരി മീത്തൽ, നിയാസ് ചട്ടഞ്ചാൽ, ഗഫൂർ ബേവിഞ്ച, അസർ കളനാട്, ഹുനൈസ്. കെ.ജി, ഷറഫുദ്ധീൻ, റിയാസ് അടുക്കത്ത് വയൽ, മജീദ് എഡ്റൂട്സ്, സാജിദ് പാണുസ്, റിയാസ് മഹ്ബൂബ്, സാദത്ത് സിറ്റി സൈക്കിൾ, ഹാരിസ് കൂരാമ്പിൽ, സൈദു കോസ് മോസ്, റിഷാദ് തെക്കിൽ എന്നിവർ സംസാരിച്ചു.
ഡി.ആർ.ക്കെയുടെ നാൽപതോളം സൈക്കളിസ്റ്റുകൾ പങ്കെടുത്തു.

