KSDLIVENEWS

Real news for everyone

ഇരുട്ടടി; ഇന്ധനവില ഇന്നും വര്‍ധിച്ചു

SHARE THIS ON

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 48 പൈസയാണ് വര്‍ധിച്ചത്. ഒരു മാസത്തിനിടെ പെട്രോളിന് കൂട്ടിയത് എട്ട് രൂപയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 112 രൂപ 73 പൈസയും കോഴിക്കോട് 111 രൂപ 18 പൈസയാണ്. കൊച്ചിയില്‍ പെട്രോളിനു 110.26 രൂപയാണ്.

ഇന്നലെ ഒരു ലീറ്റര്‍ പെട്രോളിനും ഡീസലിനും 48 പൈസ വീതം കൂടിയിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്. ഇതോടെ തിരുവനന്തപുരത്ത് ഇന്നലെ തന്നെ പെട്രോളിന് 112 രൂപ കടന്നിരുന്നു. ഡീസലിന് 105 രൂപ 85 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ 109 രൂപ 88പൈസയും, ഡീസല്‍ 103 രൂപ 79 പൈസയുമാണ് ഇന്നലത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!