KSDLIVENEWS

Real news for everyone

ഇരട്ട വോട്ട് തടയാന്‍ പോളിംഗ് ദിവസം അതിര്‍ത്തി അടയ്ക്കും; നിയന്ത്രണം കേന്ദ്രസേനയ്ക്ക്

SHARE THIS ON

കൊച്ചി: തിരഞ്ഞെടുപ്പ് ദിവസം തമിഴ്നാട് അതിര്‍ത്തികള്‍ അടയ്‌ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. പോളിംഗ് ദിവസം അതിര്‍ത്തികള്‍ കേന്ദ്ര സേനയുടെ നിയന്ത്രണത്തിലായിരിക്കുമെന്നും സിസിടിവി സംവിധാനം ഒരുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോടതിയെ അറിയിച്ചു. ഇരട്ടവോട്ട് ആരോപണത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാട് അറിയിച്ചത്. ഇരട്ടവോട്ടുള്ളവര്‍ തമിഴ്‌നാട്ടില്‍ നിന്നെത്തുന്നത് തടയണമെന്ന ഹര്‍ജിയിലാണ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കിയത്.

ഷാനിമോള്‍ ഉസ്‌മാന്‍ നല്‍കിയ ഹര്‍ജിയില്‍ ഇരട്ടവോട്ട് ആരോപണമുയര്‍ന്ന ബൂത്തുകളില്‍ വീഡിയോ ചിത്രീകരണം പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അരൂര്‍ മണ്ഡലത്തിലെ 39 പോളിങ് ബൂത്തുകളിലും വീഡിയോ-വെബ്കാസ്റ്റിങ് പരിഗണിക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മീഷന് നിര്‍ദ്ധേശം നല്‍കി. എന്നാല്‍ തിരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടാന്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 39 ബൂത്തുകളിലായി 6,000 ഇരട്ടവോട്ടുകളുണ്ടെന്നാണ് ഷാനിമോള്‍ ഉസ്മാന്റെ ആരോപണം. ഇതു തടയാനാണ് ബൂത്തില്‍ വെബ്കാസ്റ്റ് സംവിധാനം നടപ്പാക്കണമെന്ന് ഷാനിമോള്‍ ആവശ്യപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!