KSDLIVENEWS

Real news for everyone

ശിഹാബ് നടന്നുതുടങ്ങി, 280 ദിവസത്തെ ഹജ്ജ് യാത്രയ്ക്ക്‌, ആദ്യദിനം പരപ്പനങ്ങാടി പള്ളിയില്‍ തങ്ങി

SHARE THIS ON

കോട്ടയ്ക്കല്‍: പ്രാര്‍ഥനയോടെ ശിഹാബ് പുണ്യയാത്ര തുടങ്ങി. വ്യാഴാഴ്ച സുബ്ഹി നമസ്‌കാരത്തിനുശേഷം ദു ആ ചൊല്ലി, ഉറ്റവരോടെല്ലാം യാത്രപറഞ്ഞ് നടത്തം തുടങ്ങിയ ശിഹാബിന് ഇനി ഒറ്റ ലക്ഷ്യമേയുള്ളൂ -അടുത്ത ഹജ്ജിനുമുമ്പ് മക്കയിലെത്തുക. 29-കാരനായ ശിഹാബ് മക്കയിലേക്ക് കാല്‍നടയായിപ്പോകുന്നതിന് ഒരുങ്ങുന്നതിനെപ്പറ്റി മേയ് 21-ന് ‘മാതൃഭൂമി’ വാര്‍ത്തനല്‍കിയിരുന്നു.

വാഗാ അതിര്‍ത്തിവഴി പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെയാണ് സൗദിയിലെത്തുക. അഞ്ച് രാജ്യങ്ങളുടെയും വിസ യുണ്ട്. സൗദിയില്‍ച്ചെന്നശേഷം 2023-ലെ ഹജ്ജിന് അപേക്ഷിക്കും.


നാളെ തുടങ്ങും പുണ്യയാത്ര

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പരിശുദ്ധ ഹജ്ജിന്റെ പുണ്യം തേടി തീര്‍ഥാടകര്‍ പ്രാര്‍ഥനകളോടെ പുണ്യഭൂമിയിലേക്ക്. ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ശനിയാഴ്ച രാവിലെ 8.30-ന് കൊച്ചിയില്‍ നിന്നു പുറപ്പെടും. ജൂണ്‍ നാലു മുതല്‍ 16 വരെയാണ് കൊച്ചിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസുകള്‍.

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകരുടെ ആദ്യ പട്ടിക അനുസരിച്ച് കൊച്ചിയില്‍നിന്ന് 7142 പേരാണ് പുണ്യഭൂമിയിലേക്ക് പോകുന്നത്. ഇതില്‍ 5393 പേര്‍ കേരളത്തില്‍നിന്നാണ്. തമിഴ്നാട്ടില്‍നിന്നുള്ള 1434 പേരും ലക്ഷദ്വീപില്‍നിന്നുള്ള 148 പേരും ആന്‍ഡമാനില്‍നിന്നുള്ള 113 പേരും പോണ്ടിച്ചേരിയില്‍നിന്നുള്ള 54 പേരും നെടുമ്പാശ്ശേരിയില്‍നിന്നാണ് യാത്രയാകുന്നത്.

1000 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം നെടുമ്പാശ്ശേരിയിലെ ക്യാമ്പിലുണ്ട്. നെടുമ്പാശ്ശേരിയില്‍നിന്നു ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് 20 വിമാനങ്ങളാണ്. സൗദി എയര്‍ലൈന്‍സിനാണ് നെടുമ്പാശ്ശേരിയില്‍നിന്നുള്ള ഹജ്ജ് സര്‍വീസിന് അനുമതി ലഭിച്ചത്. 377 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ജൂണ്‍ 4, 6, 7, 9, 13, 15 തീയതികളില്‍ ഓരോ വിമാനവും 5, 8, 10, 14 തീയതികളില്‍ രണ്ട് വിമാനം വീതവും 12, 16 തീയതികളില്‍ മൂന്ന് വിമാനങ്ങളുമാണ് ഉണ്ടാകുക.

ഈ വര്‍ഷത്തെ ആദ്യ വിമാനം പുറപ്പെടുമ്പോള്‍ പലര്‍ക്കും വര്‍ഷങ്ങളായി താലോലിച്ച ആഗ്രഹത്തിന്റെ സാഫല്യം കൂടിയാണ്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ പ്രതിസന്ധിയിലായ 2020-ലും 2021-ലും നിയന്ത്രണങ്ങളോടെയാണ് ഹജ്ജ് നടന്നത്. വിദേശികള്‍ക്ക് അനുമതി നല്‍കാത്തതിനാല്‍ ഇന്ത്യയില്‍നിന്ന് ഹജ്ജ് തീര്‍ഥാടനമുണ്ടായിരുന്നില്ല.

2020-ല്‍ 10,834 പേര്‍ക്ക് കേരളത്തില്‍നിന്ന് അവസരം ലഭിച്ച് പണമടച്ച് തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും അവസാന നിമിഷം റദ്ദായി. കഴിഞ്ഞ വര്‍ഷം 6506 പേര്‍ അപേക്ഷ നല്‍കി. പക്ഷേ, ഹജ്ജിന് വിലക്ക് വന്നു. അനിശ്ചിതത്വങ്ങള്‍ക്ക് നടുവിലാണ് ഇത്തവണയും ഹജ്ജിന് അപേക്ഷ ക്ഷണിച്ചത്. തുടക്കത്തില്‍ പ്രായപരിധി ഇളവ് അനുവദിച്ചെങ്കിലും പിന്നീട് നീക്കി. 65 വയസ്സിനു താഴെയുള്ളവര്‍ക്കാണ് ഇപ്പോള്‍ ഹജ്ജിന് അനുമതി നല്‍കിയിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഹജ്ജിന് അപേക്ഷ നല്‍കുന്നതിനും നറുക്കെടുപ്പിനുശേഷം പണം അടയ്ക്കുന്നതിനും പരിശീലനം ലഭിക്കുന്നതിനുമെല്ലാം കുറഞ്ഞ സമയം മാത്രമാണ് തീര്‍ഥാടകര്‍ക്ക് ലഭിച്ചത്. ഏപ്രില്‍ 30-നാണ് നറുക്കെടുപ്പ് നടത്തിയത്.

കൊച്ചിയില്‍നിന്ന് മദീന വിമാനത്താവളത്തില്‍ എത്തുന്ന തീര്‍ഥാടകര്‍ പ്രവാചക നഗരിയിലെ സന്ദര്‍ശനത്തിനു ശേഷം മക്കയിലേക്ക് തിരിക്കും. ഹജ്ജ് കര്‍മത്തിനുശേഷം ജിദ്ദ വിമാനത്താവളത്തില്‍ നിന്നായിരിക്കും നെടുമ്പാശ്ശേരിയിലേക്കുള്ള മടക്കയാത്ര.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!