KSDLIVENEWS

Real news for everyone

ബന്ധുനിയമന കേസ്: മുന്‍ മന്ത്രി കെ ടി ജലീല്‍ സുപ്രീം കോടതിയില്‍, ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യം

SHARE THIS ON

തിരുവനന്തപുരം: ബന്ധുനിയമന കേസില്‍ മുന്‍ മന്ത്രി കെ ടി ജലീല്‍ സുപ്രീം കോടതിയെ സമീപിച്ചു. ലോകായുക്ത തീരുമാനത്തിനും ഹൈക്കോടതി വിധിക്കും എതിരെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണെന്നും കേസ് വേഗത്തില്‍ പരിഗണിക്കണമെന്നും ഹര്‍ജിയില്‍ ജലീല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുനിയമനത്തില്‍ വഴിവിട്ട് നീക്കങ്ങള്‍ നടത്തിയ ജലീലിനെതിരെ നടപടിക്ക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വിധിയില്‍ പരാമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!