KSDLIVENEWS

Real news for everyone

നാല് ദിവസത്തെ മഴയില്‍ സംസ്ഥാനത്ത് വ്യാപക കൃഷി നാശം, ബാധിക്കപ്പെട്ടത് 13,927 കര്‍ഷകര്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തെ മഴയില്‍ 332 കോടിയുടെ കൃഷിനാശം ഉണ്ടായതായി പ്രാഥമിക വിവര റിപ്പോര്‍ട്ട്. 14 ജില്ലകളിലായി 1184 ഹെക്ടറിലെ കൃഷി നശിച്ചു. 13,927 കര്‍ഷകരെ ബാധിച്ചുവെന്നും കൃഷി വകുപ്പ് തയ്യാറാക്കായിയ പ്രാഥമിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൂടുതല്‍ കൃഷി നാശമുണ്ടായത് കണ്ണൂരിലാണ്. 295.18 കോടി രൂപയുടെ നഷ്ടം കണ്ണൂരിലെ കാര്‍ഷിക മേഖലയില്‍ ഉണ്ടായതായും പ്രാഥമിക റിപ്പോര്‍ട്ടില്‍ കൃഷി വകുപ്പ് വിലയിരുത്തുന്നു. 1998 കര്‍ഷകരെ കണ്ണൂരില്‍ മഴക്കെടുതി ബാധിച്ചു. കണ്ണൂര്‍ കഴിഞ്ഞാല്‍ പാലക്കാടാണ് കൂടുതല്‍ കൃഷി നാശം ഉണ്ടായത്. നെല്ലറയില്‍ 250.1 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചു. എന്നാല്‍ കൂടുതല്‍ കര്‍ഷകര്‍ ബാധിക്കപ്പെട്ടത് എറണാകുളം ജില്ലയിലാണ്. 3158 പേര്‍.

ജില്ല തിരിച്ചുള്ള കൃഷി നാശത്തിന്റെ കണക്ക്

ആലപ്പുഴ-298.66 ഹെക്ടര്‍ (1064 കര്‍ഷകര്‍)
എറണാകുളം-304.1 ഹെക്ടര്‍ (3,158 കര്‍ഷകര്‍)
ഇടുക്കി-28.90 ഹെക്ടര്‍ (174 കര്‍ഷകര്‍)
കണ്ണൂര്‍-75.82 ഹെക്ടര്‍ (1998 കര്‍ഷകര്‍)
കാസര്‍കോട്-14.89 ഹെക്ടര്‍ (214 കര്‍ഷകര്‍)
കൊല്ലം-15.01 ഹെക്ടര്‍ (423 കര്‍ഷകര്‍)
കോട്ടയം-109.23 ഹെക്ടര്‍ (358 കര്‍ഷകര്‍)
കോഴിക്കോട്-18.47 ഹെക്ടര്‍ (550 കര്‍ഷകര്‍)
മലപ്പുറം-17.88 ഹെക്ടര്‍ (351 കര്‍ഷകര്‍)
പാലക്കാട്-250.1 ഹെക്ടര്‍ (615 കര്‍ഷകര്‍)
പത്തനംതിട്ട-80.26 ഹെക്ടര്‍ (1587 കര്‍ഷകര്‍)
തിരുവനന്തപുരം-77.28 ഹെക്ടര്‍ (840 കര്‍ഷകര്‍)
തൃശ്ശൂര്‍-115.81 ഹെക്ടര്‍ (2226 കര്‍ഷകര്‍)
വയനാട്-47.30 ഹെക്ടര്‍ (369 കര്‍ഷകര്‍)

ജൂലൈ 31 മുതല്‍ ഇന്ന് വരെയുണ്ടായ നാശനഷ്ടത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ മാത്രമാണ് ഇതെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം. അന്തിമ കണക്കെടുക്ക് കിട്ടാന്‍ പരിശോധനകള്‍ പൂര്‍ത്തിയാകേണ്ടി വരും.
സംസ്ഥാനത്ത് ആശ്വാസം; അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു, അണക്കെട്ടുകളില്‍ ജാഗ്രത തുടരുന്നു

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. എല്ലാ ജില്ലകളിലെയും റെഡ് അലര്‍ട്ടുകള്‍ പൂര്‍ണമായി പിന്‍വലിച്ചു. 11 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നിലവില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലര്‍ട്ടുകള്‍ പിന്‍വലിച്ചെങ്കിലും മലയോരമേഖലകളില്‍ അതീവ ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചേക്കും കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ ലഭിച്ച പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലിനും മലവെള്ളപ്പാച്ചിലിനും സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് തീരം വരെ ഉയര്‍ന്ന തിരമാലകള്‍ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!