കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപനുമായി ബന്ധമെന്ന് ആക്ഷേപം; ചങ്ങനാശേരി ഡിവൈഎസ്പിക്ക് സ്ഥലം മാറ്റം

കോട്ടയം ∙ കുപ്രസിദ്ധ ഗുണ്ട അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന ചങ്ങനാശേരി ഡിവൈഎസ്പി ആർ.ശ്രീകുമാറിനെ സ്ഥലം മാറ്റി. പാലക്കാട് ഡിസിആർബിയിലേക്കാണു മാറ്റം. ഡിവൈഎസ്പി ഉൾപ്പെടെ നാല് പൊലീസുകാർക്ക് കോട്ടയത്തെ സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് പുറത്തുവന്നതോടെ ഡിജിപി അന്വേഷണത്തിനു നിർദേശം നൽകിയിരുന്നു. ചങ്ങനാശേരി ഡിവൈഎസ്പിക്കു പുറമേ ഒരു സൈബർ സെൽ സിഐ, രണ്ട് സിവിൽ പൊലീസുകാർ എന്നിവർക്കെതിരെയാണ് അന്വേഷണത്തിനു നിർദേശം നൽകിയത്

