ഡോക്ടർ പവിത്രാ അജിത്തിനെ അനുമോദിച്ചു

ബോവിക്കാനം. ഇക്കഴിഞ്ഞ ബി.എ എം എസ് പരീക്ഷയിൽ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായ മുളിയാറിന്റെ അഭിമാനമായി മാറിയ പവിത്രാ അജിത്തിനെ ബോവിക്കാനം ഹിദായത്തുൽ ഇസ്ലാം സംഘം ടൗൺ കമ്മിറ്റി അനുമോദിച്ചു
സുള്ള്യ കെ.വി.ജി കോളേജിൽ നിന്നാണ് ഈ അഭിനന്ദനാർഹമായ വിജയം നേടിയത് പി ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദിന്റെയും , സുമിത്ര ടീച്ചറുടെയും മകളാണ് പവിത്രാ അജിത്ത്
സംഘം ഉപദേശക സമിയംഗം ബി കെ ശാഫി ഹാജി അമ്മങ്കോട് ഉപഹാരം നൽകി .ജനറൽ സെക്രട്ടറി അഷ്റഫ് ബോവിക്കാനം, അബ്ദുൽ ഖാദർ കോളോട്ട്, ഇസി ഹനീഫ, ബി കെ ഹംസ, ഇഖ്ബാൽ ബാപ്പു തുടങ്ങിയവർ സംബന്ധിച്ചു.

