മനുഷ്യന് വീണ്ടും ചന്ദ്രനിലേക്ക്; ആര്‍ട്ടിമിസ് വണ്‍ ഇന്ന് വിക്ഷേപിക്കും

ന്യൂയോര്‍ക്ക്: ആര്‍ട്ടിമിസ് വണ്‍ ഇന്ന് വിക്ഷേപിക്കും.ഇന്ന് രാത്രി 11.47 ന് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ആര്‍ട്ടിമിസ് വിക്ഷേപിക്കും. ഓഗസ്റ്റ് 29ന് നടത്താനിരുന്ന വിക്ഷേപണം ഫ്യുവല്‍ ലൈനിലെ ചോര്‍ച്ചയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.കഴിഞ്ഞ ശനിയാഴ്ച കൗണ്‍ഡൗണ്‍ തുടങ്ങിയിരുന്നു.
എന്നാല്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായതോടെ ഏഴ് ലക്ഷത്തോളം ഇന്ധനം വീണ്ടും നിറയ്ക്കേണ്ട അവസ്ഥ വന്നത്. അപ്പോഴാണ് ഫ്യുവല്‍ ലൈനില്‍ പൊട്ടിയിട്ടുണ്ടെന്ന് കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് വിക്ഷേപണം മാറ്റി വയ്ക്കാന്‍ നാസ തീരുമാനിക്കുകയായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ കൂടി ആദ്യ പരീക്ഷണമാണ് ഈ വിക്ഷേപണം. ഇതില്‍ മനുഷ്യര്‍ക്ക് പകരം സഞ്ചരിക്കാന്‍ പോകുന്നത് സ്പേസ് സ്യൂട്ട് അണിഞ്ഞ പാവകള്‍ ആയിരിക്കും. ഇത്തവണ മനുഷ്യര്‍ ഇല്ലെങ്കിലും വരും കാലങ്ങളില്‍ മനുഷ്യനിലൂടെ കൂടുതല്‍ പരീക്ഷണങ്ങള്‍ ചെയ്യാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം ഇപ്പോള്‍.
മനുഷ്യരാശിയെ സ്വപ്നച്ചിറകില്‍ പറത്താനുള്ള ദൗത്യം എന്ന് തന്നെ ആണ് ഗവേഷകരും ഈ ദൗത്യത്തെ വിശേഷിപ്പിക്കുന്നത്.യാത്രക്കാര്‍ക്ക് പകരമായി 3 പാവകളെയാണ് ഈ ദൗത്യത്തില്‍ കാപ്സ്യൂളില്‍ വഹിക്കുന്നത്. ഏതാണ്ട് 46 ടണ്‍ ഭാരമുള്ള റോക്കറ്റ് ല്‍ 7700 കിലോഗ്രാമുള്ള ക്യാപ്സ്യൂള്‍ ഉള്ളില്‍ വഹിച്ചുകൊണ്ടായിരിക്കും പറന്നുയരാന്‍ പോകുന്നത്.
വിക്ഷേപണത്തിന് ശേഷം 8 മുതല്‍ 14 ദിവസത്തിനുള്ളില്‍ ചന്ദ്രനില്‍ ഈ റോക്കറ്റ് എത്തുമെന്നും ഏകദേശം 3 ആഴ്ചത്തെ കറക്കത്തിനു ശേഷം വീണ്ടും പസഫിക് സമുദ്രത്തില്‍ വന്ന് പതിക്കും എന്ന കാര്യവും നാസ പറയുന്നുണ്ട്.

