KSDLIVENEWS

Real news for everyone

ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഷെയ്ഖ് ഹംദാന്റെ സ്നേഹചുംബനം; രാജ്യത്തിന്റെ നന്ദി അറിയിച്ച് ദുബായ് കിരീടാവകാശി

SHARE THIS ON

അബുദാബി: ഫ്ലൈ ദുബായ് എഫ്ഇസെഡ് 1073 വിമാനത്തിൽ കോപൈലറ്റ് നടത്തിയ ഭീകരാക്രമണ ശ്രമം ധീരമായി ചെറുത്ത് 172 ജീവനുകൾ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് യുഎഇ പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പിന്നീട് അദ്ദേഹം ഒന്നിലേറെ ചിത്രങ്ങൾ സഹിതം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സ് പേജിൽ കുറിപ്പ് പോസ്റ്റ് ചെയ്തു.

ധീരതയുടെയും ഉത്തരവാദിത്തബോധത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പരമോന്നത മാതൃകയായി മാറിയ ഫ്ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ സന്ദർശിച്ചപ്പോൾ എന്ന് വരികളോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ഞങ്ങളുടെയും രാജ്യത്തിന്റെ ഭരണനേതൃത്വത്തിന്റെയും പൂർണമായ നന്ദിയും പ്രശംസയും അദ്ദേഹത്തെ അറിയിക്കുന്നു.

അദ്ദേഹം ഞങ്ങളുടെ ടീമിന്റെ ഭാഗമാണെന്നതിലും ഈ രാജ്യത്തിന്റെ ചരിത്രത്തിന്റെയും യുഎഇ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെയും ഭാഗമാണെന്നതിലും ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. കരുണയുടെയും സമാധാനത്തിന്റെയും ജീവന്റെയും നാടാണ് യുഎഇ-ഷെയ്ഖ് ഹംദാൻ എഴുതി. ഈ പോസ്റ്റിന് താഴെ ഒട്ടേറെ പേർ ഷെയ്ഖ് ഹംദാനെ പ്രകീർത്തിച്ചും സ്മിത് മച്ചാറിനെ അഭിനന്ദിച്ചും കമന്റുകളിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!