KSDLIVENEWS

Real news for everyone

പഞ്ചാബി ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ വെടിയേറ്റു കൊല്ലപ്പെട്ടു

SHARE THIS ON

അമൃത്സർ: പഞ്ചാബിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ ‘മാഡ് സന്ധു’ എന്ന് അറിയപ്പെടുന്ന മധുസൂദൻ വെടിയേറ്റു കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം.

രക്തത്തിൽ കുളിച്ച നിലയിൽ റോഡിൽ കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മേക്കപ്പ്, സിനിമാ മേഖല, ലിംഗസമത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പോഡ്കാസ്റ്റുകളിൽ സജീവമായി സംസാരിച്ചിരുന്ന ആളായിരുന്നു മാഡ് സന്ധു. ഇതിന്റെ പേരിൽ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും ട്രോളുകളും ഇയാൾ നേരിട്ടിരുന്നു.

സംഭവം നടന്ന സ്ഥലത്തെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!