KSDLIVENEWS

Real news for everyone

സയ്യിദ് അലി ബാഫഖി തങ്ങളുടെ വിയോഗം; കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

SHARE THIS ON

കൊയിലാണ്ടി: നഗരസഭാ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (03.11.2026) അവധി പ്രഖ്യാപിച്ച് കളക്ടര്‍. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും മര്‍കസ് പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ തിരക്കും അതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി ടൗണില്‍ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും കണക്കിലെടുത്താണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.

കൊയിലാണ്ടി നഗരസഭാ പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ കളക്ടര്‍ എം.എസ്. മാധവിക്കുട്ടി ഐ.എ.എസ് അവധി പ്രഖ്യാപിച്ചു.

ടൗണിലെ തിരക്കുമൂലം വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകാനിടയുള്ള യാത്രാബുദ്ധിമുട്ട് പരിഗണിച്ചാണ് അവധി നല്‍കുന്നത്. അതിനാല്‍ അധ്യയന നഷ്ടം ഒഴി ഒഴിവാക്കാന്‍ നാളെ സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അവ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!