രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഡിസംബർ 31 ന് ; ജനുവരിയിൽ പാർട്ടി പ്രവ ർത്തനം ആരംഭിക്കും

ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഡിസംബര്‍ 31ന് നടക്കും. ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2021 ജനുവരിയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിക്കുമെന്നും താരം അറിയിച്ചു.
രജനിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അമിത് ഷായും ആര്‍എസ്എസ് നേതൃത്വവും ഇടപെട്ടിട്ടും അദ്ദേഹം ബിജെപിയുമായി കൈകോര്‍ക്കാന്‍ തയാറായിരുന്നില്ല.
രാഷ്ട്രീയ ഉപദേശകന് തമിഴരുവി മണിയനുമായി രജനി രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പോയസ് ഗാര്‍ഡനില്‍ താരത്തിന്റെ വസതിയില്‍ നടന്ന ചര്‍ച്ച ഒരു മണിക്കൂറിലേറെ നീണ്ടു. രജനിയുടെ ആരോഗ്യമാണു പ്രധാനമെന്നും പാര്‍ട്ടി രൂപീകരിക്കുമോയെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിക്കുമെന്നുമാണ് കൂടിക്കാഴ്ചയ്ക്കു ശേഷം മണിയന് പറഞ്ഞത്. പിന്നാലെയാണ് രാഷ്ട്രീയ പാര്‍ട്ടി ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്ന് ട്വിറ്ററില്‍ രജനിയുടെ അറിയിപ്പുണ്ടായത്.

