KSDLIVENEWS

Real news for everyone

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനായുള്ള കേരള ടീം പ്രഖ്യാപിച്ചു

SHARE THIS ON


76-ാമത് ഹീറോ സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ടിനായുള്ള കേരള ടീം ഇന്ന് പ്രഖ്യാപിച്ചു. യോഗ്യത റൗണ്ടില്‍ തിളങ്ങിയ താരങ്ങളെയെല്ലാം ഉള്‍പ്പെടുത്തി 22 അംഗ ടീമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ കേരളത്തില്‍ നടന്ന ഫസ്റ്റ് റൗണ്ടില്‍ കേരളം ആധിപത്യത്തോടെ ഗ്രൂപ്പ് ചാമ്ബ്യന്മാര്‍ ആയിരുന്നു. ഫെബ്രുവരി 10 മുതല്‍ 20 വരെ ഒഡീഷയിലാണ് അവസാന റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. കേരളം ഗ്രൂപ്പ് എയില്‍ ആണ് ഉള്‍പ്പെട്ടിരിക്കുന്നത്.

കര്‍ണാടക, മഹാരാഷ്ട്ര, ഗോവ, ഒഡീഷ എന്നിവര്‍ക്കൊപ്പം ആണ് കേരളം. ജനുവരി 22-ന് ഇംഫാലില്‍ ആരംഭിക്കുന്ന ഗ്രൂപ്പ് VI-ലെ വിജയികളും ഗ്രൂപ്പ് എയില്‍ ഉണ്ടാകും. സെമി ഫൈനല്‍, മൂന്നാം സ്ഥാനത്തിനുള്ള പ്ലേഓഫ്, ടൂര്‍ണമെന്റിന്റെ ഫൈനല്‍ എന്നിവ സൗദി അറേബ്യയില്‍ ആകും നടക്കുക.

കേരള ടീം:

ഗോള്‍കീപ്പര്‍: മിഥുന്‍, അജ്മല്‍, അല്‍കേശ് രാജ്

ഡിഫന്‍ഡേഴ്സ്: മനോജ്, ഷിനു, അമീന്‍, ബെല്‍ഗിന്‍, മുഹമ്മദ് സാലിം, സച്ചു സിബി,അഖില്‍ ജെ ചന്ദ്രന്‍, സഞ്ജു

മിഡ്ഫീല്‍ഡ്: റിഷിദത്ത്, റാഷിദ്,ഗിഫ്റ്റി, നിജോ ഗില്‍ബേര്‍ട്ട്, റിസുവാന്‍ അലി, വിശാഖ് മോഹനന്‍, അബ്ദു റഹീം, അര്‍ജുന്‍ ടി.

ഫോര്‍വേഡ്സ്: വിക്നേഷ്, നരേഷ്, ജോണ്‍ പോള്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!