തലപ്പാടിയിൽ ആർടിപിസിആർ ടെസ്റ്റ് രാവിലെ 8 മണി മുതൽ ആരംഭിക്കണം :യൂത്ത് ലീഗ്.

ഉപ്പള: കേരളത്തിൽനിന്ന് കർണാടകയിലേക്ക് പ്രവേശിക്കണമെങ്കിൽ ആർ ടി പി ആർ ടെസ്റ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കർണാടക-കേരള അതിർത്തിപ്രദേശമായ തലപ്പാടി ബോർഡറിൽ രാവിലെ 8 മണി മുതൽ ടെസ്റ്റിംഗ് ആരംഭിക്കണമെന്ന് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ രാവിലെ 10 മണി മുതലാണ് ടെസ്റ്റ് നടത്തിവരുന്നത്, നിരവധി വിദ്യാർത്ഥികളും ജോലി ആവശ്യാർത്ഥം കർണാടകയിലേക്ക് പോകുന്നവരും അതിരാവിലെ മുതൽ തന്നെ അതിർത്തിയിൽ കാത്തുനിൽക്കുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഇതിന് പരിഹാരമായി സമയം രാവിലെ എട്ടു മണി മുതൽ തന്നെ ടെസ്റ്റിംഗ് ആരംഭിക്കണമെന്നആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മഞ്ചേശ്വരം താലൂക്ക് ഓഫീസർക്ക് നിവേദനം നൽകി,,,,,

