KSDLIVENEWS

Real news for everyone

ആരിക്കാടിയിൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി ഗുരുതരനിലയിൽ

SHARE THIS ON

കുമ്പള : പറക്കമുറ്റാത്തെ നാലുമക്കളുടെ മുന്നിൽ വച്ച് യുവതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി . ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മംഗ്ളൂവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആരിക്കാടി ബംബ്രാണ റോഡിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി അബ്ദുൾ റഹ്മാന്റെ ഭാര്യയും മുംബൈ സ്വദേശിനിയുമായ നാസിയ ഷേഖ് ( 35 ) ആണ് ആശുപത്രിയിലായത് . ഇന്നലെ രാത്രി 8.30 മണിയോടെയാണ് സംഭവം . യുവതിയുടെ ഭർത്താവ് നേരത്തെ മുംബൈയിൽ ആയിരുന്നു . ഏതാനും മാസങ്ങൾക്കു മുമ്പാണ് തിരികെ എത്തിയത്.ദാമ്പത്യ പ്രശ്നമാണ് യുവതിയെ ആത്മഹത്യാ ശ്രമത്തിനു പ്രേരിപ്പിച്ചതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!