KSDLIVENEWS

Real news for everyone

മന്ത്രി ശിവൻകുട്ടിയുടെ രാജിയാവശ്യപ്പെട്ട് താലൂക്ക് ഓഫീസിനു മുമ്പിൽ യുഡിഎഫ് ധർണ്ണ നടത്തി.

SHARE THIS ON

കാസർകോട്: നിയമസഭയിൽ നടത്തിയ അക്രമങ്ങളുടെ
പേരിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാതലത്തിൽ കേസിൽ പ്രതിയായ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി
സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായി കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി കാസർകോട് താലൂക്ക് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി.എം. മുനീർ ഹാജി ഉദ്ഘാടനം ചെയ്തു
ചെയർമാൻ എ.എം കടവത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ: എ.ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു.
മൂസാ ബി.ചെർക്കള,
അബ്ദുല്ല കുഞ്ഞി ചെർക്കള,പി.എ അഷറഫലി, കരിവെള്ളൂർ വിജയൻ, എ.എ.ജലീൽ, മാഹിൻ കേളോട്ട്, കെ.ഖാലിദ്, ആർ.ഗംഗാധരൻ,
അബ്ബാസ് ബീഗം,ഹാഷിം കടവത്ത്, പി.അബ്ദുൽ റഹ്മാൻ ഹാജി, കെ.എം.ബഷീർ, രാജീവ് നമ്പ്യാർ,അർജ്ജുൻ തായലങ്ങാടി,കെ.എം ബഷീർ,നാഷണൽ അബ്ദുല്ല മുനീർ ബാങ്കോട്,ജി.
നാരായണൻ,ഉമേഷ്‌ അണങ്കൂർ, കെ.സി.രാജൻ, സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!