KSDLIVENEWS

Real news for everyone

റോഡ് ഇടിഞ്ഞ് അപകടാവസ്ഥയില്‍; അടിമാലി-കുമളി ദേശീയപാതയില്‍ ഗതാഗതം നിരോധിച്ചു

SHARE THIS ON

അടിമാലി: അടിമാലി-കുമളി ദേശീയപാതയില്‍ കല്ലാര്‍ക്കുട്ടിക്കും പനംകുട്ടിക്കും ഇടയില്‍ വെള്ളകുത്തിന് സമീപം റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.



ഫോട്ടോ: ടീം ഹൈറേഞ്ച്‌
ജില്ലയില്‍ മഴ ശക്തമായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. കല്ലാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് തുടര്‍ച്ചയായി അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണി മുതല്‍ കല്ലാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി 10 ക്യൂമെക്‌സ് വരെ ജലം പുറത്തേക്ക് ഒഴുകിവിടുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.


കല്ലാര്‍ ചിന്നാര്‍ പുഴകളുടെ ഇരുകരകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കളക്ടര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുവാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!