KSDLIVENEWS

Real news for everyone

പുരുഷന്മാർ മാത്രം മതി, പ്രിയദർശിനിക്കാർ കയറണ്ട’; കാനത്തൂരിൽ വഴിയിൽ കേടായ പ്രിയദർശിനി ബസിലെ സ്ത്രീകളെ സ്വകാര്യ ബസിൽ കയറ്റിയില്ലെന്ന് പരാതി

SHARE THIS ON

കാസർകോട്: ‘പുരുഷന്മാർ മാത്രം’; വഴിയിൽ കേടായ പ്രിയദർശിനി ബസിലെ സ്ത്രീ യാത്രക്കാരോട് സ്വകാര്യബസ് വിവേചനം കാട്ടിയെന്നു പരാതി. കാസർകോട് -എരിഞ്ഞപ്പുഴ-കുറ്റിക്കോൽ റൂട്ടിൽ കാനത്തൂരിൽ കഴിഞ്ഞദിവസം വൈകിട്ട് 5.30ന് ആണ് സംഭവം. എൺപതോളം യാത്രക്കാരുമായി വന്ന കെഎസ്ആർടിസി ബസ് കാനത്തൂരിലെത്തിയപ്പോൾ കേടായി. തൊട്ടുപിന്നാലെയെത്തിയ സ്വകാര്യബസിൽ കയറാൻശ്രമിച്ച സ്ത്രീകളെ തടഞ്ഞതായാണ് ആർടിഒയ്ക്ക് പരാതി ലഭിച്ചത്. 

സ്റ്റോപ്പിൽനിന്നു മാറ്റിനിർത്തി അപകടകരമായ രീതിയിലാണ് ആളുകളെ കയറ്റിയതെന്നും പരാതിയിൽ പറയുന്നു. ലിംഗവിവേചനം കാണിക്കുകയും സുരക്ഷ അപകടത്തിലാക്കുകയും ചെയ്ത ജീവനക്കാർക്കും പെർമിറ്റ് ലംഘനം നടത്തിയ ബസ് ഉടമയ്ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സ്വകാര്യ ബസിലെ യാത്രക്കാരനായ യുവാവാണ് പരാതി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!