KSDLIVENEWS

Real news for everyone

ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
22 വയസ്സുനുള്ളിൽ യുവാവ് പീഡിപ്പിച്ചത് നിരവധി പെൺകുട്ടികളെ

SHARE THIS ON

വര്‍ക്കല: ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയയിലൂടെ സൗഹൃദം സ്ഥാപിച്ച്‌ വിളിച്ചുവരുത്തി വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെറുന്നിയൂര്‍ വെന്നിയോട് കട്ടിംഗിന് സമീപം രേവതി നിലയത്തില്‍ ബിജിത്തിനെയാണ് (22) വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയോടൊപ്പം വര്‍ക്കല താലൂക്ക് ആശുപത്രിയിലെത്തിയ പെണ്‍കുട്ടിയോട് ഡോക്ടര്‍ സംസാരിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. മൂന്നു മാസങ്ങള്‍ക്ക് മുന്‍പ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച്‌ വശീകരിച്ചുകൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച കേസിലും ഇയാള്‍ പിടിയിലായിരുന്നു. ജൂലായിലാണ് ഈ കേസില്‍ ബിജിത്ത് ജാമ്യത്തിലിറങ്ങിയത്. സ്‌കൂള്‍ പരിസരത്ത് കറങ്ങി നടന്നാണ് പ്രതി പെണ്‍കുട്ടികളെ വലയിലാക്കുന്നത്. വേറെയും പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചതായി പൊലീസ് സംശയിക്കുന്നു. വര്‍ക്കല എസ്.എച്ച്‌.ഒ ജി. ഗോപകുമാര്‍, എ.എസ്.ഐ രാധാകൃഷ്ണന്‍, എസ്.സി.പി.ഒ ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!