യു എസ് ഇടക്കാല തിരഞ്ഞെടുപ്പിൽ
ട്രംപിനും പാർട്ടിക്കും വമ്പൻ തിരിച്ചടി; ഡെമോക്രാറ്റിന് വി ഫോർ വിക്ടറി; ട്രംപിന് വീറ്റോ

വാഷിങ്ടൻ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഏറെക്കുറെ വ്യക്തമായതോടെ അമേരിക്ക വീറ്റോ ഭരണത്തിലേക്ക് നീങ്ങുമെന്ന് റിപ്പോർട്ടുകൾ. സെനറ്റും ജനപ്രതിനിധി സഭയും ഡെമോക്രാറ്റുകളുടെ പൂർണ നിയന്ത്രണത്തിലേക്കു വരുന്ന സൂചനയാണു ലഭിക്കുന്നത്. ഡെമോക്രാറ്റുകളുടെ തേരോട്ടത്തിൽ റിപ്പബ്ലിക് പാർട്ടിയുടെ കോട്ടകൾ പോലും തകർന്നടിഞ്ഞ കാഴ്ചയാണുണ്ടായത്. നൂറ് സീറ്റുള്ള സെനറ്റിൽ 55 സീറ്റുകളിൽ ഡെമോക്രാറ്റുകളും 45 സീറ്റുകളിൽ റിപ്പബ്ലിക്കൻ പാർട്ടിയും ലീഡ് ചെയ്യുന്നു. അതേസമയം 435 സീറ്റുകളുള്ള ജനപ്രതിനിധി സഭയിൽ 243 സീറ്റുകൾ ഡെമോക്രാറ്റുകൾ പിടിച്ചെടുത്തു. ഇതോടെ വീറ്റോ അധികാരം ഉപയോഗിച്ച് മാത്രമേ ട്രംപിനു എതിർപ്പുകൾ മറികടക്കാൻ കഴിയുകയുള്ളു.

