രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി ; കോവിഡ് മുക്തരുടെ എണ്ണം 90,16,289 ലക്ഷവും ;
24 മണിക്കൂറിനിടെ 36,594 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 540 മരണവും

ന്യൂഡല്‍ഹി : രാജ്യത്ത് പുതുതായി 36,594 പേര്‍ക്ക് കൂടി ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 95,71,559 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 4,16,082 പേരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42,916 പേരാണ് കോവിഡ് മുക്തരായി ആശുപത്രികളില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്. ഇതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 90,16,289 ആയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതുവരെ 14,47,27,749 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 11,70,102 സാംപിളുകള്‍ ടെസ്റ്റ് ചെയ്തതായി ഐസിഎംആര്‍ അറിയിച്ചു.

