പിടിവിടാതെ കോവിഡ്……..
ആഗോളതലത്തിൽ കൊവിഡ് ബാധിതർ 8.60 കോടി; 18,59,598 മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി അറുപത് ലക്ഷം പിന്നിട്ടു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ആകെ മരണം 18,59,598 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1,03,57,569 ആയി ഉയര്‍ന്നു. നിലവില്‍ 2,28,088 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയൊമ്ബത് ലക്ഷം പിന്നിട്ടു. 1,49,886 പേര്‍ മരിച്ചു. രാജ്യത്ത് ജനിതകമാറ്റം വന്ന കൊവിഡ് ബാധിതരുടെ എണ്ണം 38 ആയി ഉയര്‍ന്നു. പുതുതായി 9 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു.
ലോകത്ത് രോഗ ബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ രണ്ട് കോടി പതിമൂന്ന് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3.61 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി ഇരുപത്തിയാറ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം എഴുപത്തിയേഴ് ലക്ഷം പിന്നിട്ടു. 1,96,591 പേര്‍ മരണമടഞ്ഞു. അറുപത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

