KSDLIVENEWS

Real news for everyone

കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് രാജ്യം സജ്ജമാകുന്നു; പത്ത് ദിവസത്തിനകം സംസ്ഥാനങ്ങളില്‍ എത്തിക്കും

SHARE THIS ON

ന്യൂഡൽഹി: പത്ത് ദിവസത്തിനുള്ളിൽ കോവിഡ് വാക്സിൻ വിതരണത്തിനായി സംസ്ഥാനങ്ങളിൽ എത്തിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ വാക്സിൻ വിതരണത്തിന് രാജ്യം സജ്ജമാകും. വാക്സിൻ കുത്തിവെപ്പ് എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം കേന്ദ്ര സർക്കാർ പിന്നീട് നടത്തുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.
28,000 കോൾഡ് സ്റ്റോറേജുകൾ വാക്സിൻ സംഭരണത്തിനായി തയ്യാറായിട്ടുണ്ട്. രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാവും വാക്സിൻ ആദ്യമെത്തിക്കുക. കർണാടകയിലെ കർണാൽ, ചെന്നൈ, മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാവും ആദ്യം എത്തിക്കുക. അവിടെനിന്ന് 37 കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും.
വാക്സിൻ എടുക്കേണ്ടവർക്ക് ‘കോവിൻ’ ആപ്പിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആരോഗ്യ പ്രവർത്തകർ, സൈനികർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽനിന്ന് പ്രവർത്തിച്ചവർക്ക് രജിസ്റ്റർ ചെയ്യേണ്ടതില്ല. അവരുടെ വിവരങ്ങൾ കേന്ദ്ര സർക്കാരിന്റെ കൈവശമുണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
അതിനിടെ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുള്ള രണ്ട് വാക്സിനുകളും പൂർണമായും സുരക്ഷിതമാണെന്നും ഫലപ്രാപ്തി തെളിഞ്ഞതാണെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ബൽറാം ഭാർഗവ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!