KSDLIVENEWS

Real news for everyone

കാസര്‍കോട് ജില്ലയുടെ 45ാമത്തെ പൊലീസ് മേധാവിയായി വൈഭവ് സക്‌സേന ചുമതലയേറ്റു

SHARE THIS ON

കാസര്‍കോട്: ജില്ലയുടെ 45ാമത്തെ പൊലീസ് മേധാവിയായി വൈഭവ് സക്‌സേന ചുമതലയേറ്റു. ഉത്തര്‍പ്രദേശ് ലഖ്‌നോ സ്വദേശിയായ ഇദ്ദേഹം തിരുവനന്തപുരത്ത് ഡെപ്യൂട്ടി കമീഷണറായി സേവനമനുഷ്ഠിച്ച്‌ വരുകയായിരുന്നു. നേരത്തെ മാനന്തവാടി എ.എസ്.പിയായും സേവനമനുഷ്ഠിച്ചിരുന്നു. എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ ശേഷമാണ് സിവില്‍ സര്‍വിസ് നേടിയത്. 2016 ബാച്ച്‌ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ആദ്യമായാണ് കാസര്‍കോട്ടെത്തുന്നത്. ജില്ല പൊലീസ് മേധാവിയായിരുന്ന പി.ബി. രാജീവിനെ കണ്ണൂര്‍ റൂറല്‍ പൊലീസ് മേധാവിയായി സ്ഥലംമാറ്റിയതിന് പിന്നാലെയാണ് വൈഭവ് സക്‌സേനയെ കാസര്‍കോട്ട് നിയമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!