മുതിർന്ന എന്‍.സി.പി നേതാവ് ദിലിപ് വല്‍സേ പാട്ടീല്‍ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും

ന്യൂഡൽഹി: മുതിർന്ന എൻ.സി.പി നേതാവ് ദിലിപ് വൽസേ പാട്ടീൽ പുതിയ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാവും. എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിന്റെ മുൻ പി.എ ആയ പാട്ടീൽ നിലവിൽ താക്കറെ മന്ത്രിസഭയിലെ തൊഴിൽ, എക്സൈസ് മന്ത്രിയാണ്.
ഏഴ് തവണ എം.എൽ.എ ആയിട്ടുള്ള അദ്ദേഹംപവാറിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. മുൻ കോൺഗ്രസ് എം.എൽ.എ ആയിരുന്ന അദ്ദേഹത്തിന്റെ പിതാവും പവാറിന്റെ അനുയായി ആയിരുന്നു.
നേരത്തെ കോൺഗ്രസ് എം.എൽ.എ ആയിരുന്ന പാട്ടീൽ എൻ.സി.പി രൂപവത്കരിച്ചതിന് പിന്നാലെ പവാറിനൊപ്പം ചേരുകയായിരുന്നു. നേരത്തെ നിയമസഭ സ്പീക്കറായും പ്രവർത്തിച്ചിട്ടുണ്ട്.
മുംബൈ മുൻ പോലീസ് കമ്മിഷണർ പരംബീർ സിങ് ഉന്നയിച്ച ആരോപണത്തിൽ കുരുങ്ങിയതിനെ തുടർന്ന് നിലവിലെ മഹാരാഷ്ട്ര മുഖ്യമന്ത്രി അനിൽ ദേശ്മുഖ് രാജി വെച്ചിരുന്നു. ദേശ്മുഖിന് എതിരായ പരംബീർ സിങ്ങിന്റെ ആരോപണങ്ങളിൽ സി.ബി.ഐയോട് 15 ദിവസത്തിനകം പ്രാഥമിക അന്വേഷണം ആരംഭിക്കാൻ ബോംബെ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ദേശ്മുഖ് രാജി സമർപ്പിച്ചത്

